Kerala
മലപ്പുറം: പൊതുവേദിയിൽ സ്ത്രീകൾ എത്തുന്നതിനെ എതിർക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകൾക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈജിപ്തിലെ മര്ക്കസ് നോളജ് സിറ്റി പരിപാടിയില് സ്ത്രീകൾക്കൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുറച്ച് വർഷങ്ങൾക്ക് മുന്പാണ് സമ്മേളനം നടന്നത്.
മൂന്ന് വർഷങ്ങൾക്ക് മുന്പ് മർകസ് നോളജ് സിറ്റി തന്നെ സംഘടിപ്പിച്ച അന്താരാഷ പരിസ്ഥിതി കോൺഫറൻസിലും സ്ത്രീകൾ സജീവമായി പങ്കെടുത്തിരുന്നു. ആ കോൺഫറസിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.
എന്നാൽ, ഇത്തരം വിമർശനങ്ങളെയൊന്നും തങ്ങൾ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് കാന്തപുരം ആവർത്തിക്കുകയും ചെയ്തു.
സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് ഈകാര്യങ്ങൾ പറയാൻ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാൽ, തങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണെന്നും അതുകൊണ്ട് സമുദായത്തോട് ഇതു പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
International
കയ്റോ/ആഡിസ് അബാബ: നൈൽ നദിയിൽ പുതിയ മൂന്നു ജലവൈദ്യുത ഡാമുകൾ കൂടി നിർമിക്കാനുള്ള എത്യോപ്യയുടെ തീരുമാനം വടക്കുകിഴക്കൻ ആഫ്രിക്കയിൽ വീണ്ടും നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നു. 2025 സെപ്റ്റംബറിൽ 'ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം' ഔദ്യോഗികമായി നാടിനു സമർപ്പിച്ച് ഒരു വർഷം തികയുന്നതിനു മുന്പാണ് പുതിയ തർക്കങ്ങൾക്കു വഴിതുറന്നിരിക്കുന്നത്. എത്യോപ്യയുടെ നീക്കത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി ഈജിപ്ത് രംഗത്തെത്തിയതോടെ മേഖലയിൽ തർക്കം മുറുകുകയാണ്.
ഈജിപ്തും എത്യോപ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉടനടി സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നിഴൽ പോരാട്ടങ്ങളും നയതന്ത്ര സമ്മർദങ്ങളും മേഖലയിൽ രൂക്ഷമായേക്കാം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനുമുന്പ് വിഷയം പരിഹരിക്കാൻ അമേരിക്ക അടക്കമുള്ള വൻശക്തികളുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഈജിപ്തിന്റെ ആശങ്ക
ഈജിപ്ത് തങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമായി 90 ശതമാനത്തിലധികം ആശ്രയിക്കുന്നത് നൈൽ നദിയെയാണ്. ഇതിൽ 85 ശതമാനം വെള്ളവും എത്തുന്നത് ബ്ലൂ നൈൽ പോഷകനദി വഴിയുമാണ്. പുതിയ നിർമാണപ്രവർത്തനങ്ങൾ തങ്ങളുടെ ജലലഭ്യതയെ ബാധിക്കുമെന്നും മുൻകൂട്ടി കൂടിയാലോചിക്കാതെ നടത്തുന്ന ഏതൊരു നീക്കവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി വ്യക്തമാക്കി. തങ്ങളുടെ ജലസുരക്ഷ സംരക്ഷിക്കാൻ നിയമപരമായ സ്വയംരക്ഷാ അവകാശം ഈജിപ്തിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2024 ഒക്ടോബറിൽ ആറ് രാജ്യങ്ങൾ (ബുറുണ്ടി, എത്യോപ്യ, റുവാണ്ട, സൗത്ത് സുഡാൻ, ടാൻസാനിയ, ഉഗാണ്ട) അംഗീകരിച്ച 'നൈൽ റിവർ ബേസിൻ കോ-ഓപ്പറേറ്റീവ് ഫ്രെയിംവർക്ക് എഗ്രിമെന്റ്' നിലവിൽ വന്നിരുന്നു. എന്നാൽ, ചരിത്രപരമായ ജലാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈജിപ്തും സുഡാനും ഇതിൽ ഒപ്പുവയ്ക്കാൻ തയാറായിട്ടില്ല.
എത്യോപ്യയുടെ നിലപാട്
സ്വന്തം അതിർത്തിക്കുള്ളിൽ ഉത്ഭവിക്കുന്ന ജലസ്രോതസുകൾ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പരമാധികാര അവകാശമാണെന്ന് എത്യോപ്യ വാദിക്കുന്നു. രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ ഊർജക്ഷാമവും ദാരിദ്ര്യവും പരിഹരിക്കാൻ ഈ ജലവൈദ്യുത പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തർക്കം ജലലഭ്യതയിലുമപ്പുറം
നൈൽ നദീതട തർക്കം ഇപ്പോൾ കേവലം ജലലഭ്യതയിൽ മാത്രം ഒതുങ്ങുന്നില്ല. ചെങ്കടലിലെ ആധിപത്യത്തിനും തുറമുഖങ്ങളുടെ നിയന്ത്രണത്തിനുമുള്ള വൻശക്തികളുടെ പോരാട്ടമായി ഇതു മാറിയിരിക്കുന്നു. എത്യോപ്യയെ പ്രതിരോധിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും അയൽരാജ്യങ്ങളായ സൊമാലിയ, എരിത്രിയ, ജിബൂട്ടി എന്നിവയുമായി ഈജിപ്ത് സൈനിക-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേലും തുർക്കിയും തമ്മിൽ ശക്തമായ മത്സരമാണു നടക്കുന്നത്. 2025 ഡിസംബറിൽ ഇസ്രയേൽ സൊമാലിയയുടെ ഭാഗമായ 'സൊമാലിലാൻഡിനെ' സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് ഇതിന്റെ ഭാഗമായാണ്. ഇതു സൊമാലിയയെ പിന്തുണയ്ക്കുന്ന തുർക്കിയുമായുള്ള മത്സരത്തിനു വഴിവച്ചു.
മേഖലയിൽ യുഎഇ വൻതോതിൽ സാമ്പത്തിക-സൈനിക നിക്ഷേപങ്ങൾ നടത്തുമ്പോൾ, സൗദി അറേബ്യ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
International
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ ഉണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടം നടന്ന ഭാഗത്തെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.
ഈജിപ്തിലെ ഈസ്റ്റേൺ ഡെസേർട്ട് മേഖലയിലുള്ള സുഖാരി സ്വർണഖനിയുടെ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ് അപകടമുണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ തൊഴിലാളികളെ ചെങ്കടൽ തീരദേശ നഗരമായ മർസ ആലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് പ്രാഥമിക വൈദ്യപരിശോധന സൂചിപ്പിക്കുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാനും കൃത്യമായ കാരണം കണ്ടെത്താനും ഖനിയിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും പെട്രോളിയം മന്ത്രി കരീം ബദവി പ്രത്യേക അന്വേഷണ സമിതിക്ക് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ശിപാർശകളും
സമിതി സമർപ്പിക്കും.
മർസ ആലമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സുഖാരി ഖനി, ഈജിപ്ഷ്യൻ സർക്കാരും പ്രമുഖ ഖനന കമ്പനിയായ ആംഗ്ലോഗോൾഡ് അശാന്തിയും ചേർന്നുള്ള സംയുക്ത സംരംഭമായ സുഖാരി ഗോൾഡ് മൈൻസ് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.
Sports
ഭൂഗോള കാല്പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള് മുതല് ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര് 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര് അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്ത്തങ്ങളിലൂടെ...
ഉദിച്ചുയര്ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര് മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര് പുറത്തെടുത്തത്. ടീമിന്റെ ഗോള്വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്പ്പന് ഏഴു സേവുകള് നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില് അര്ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്പ്പെടെ ഏഴ് ഗോള് ശ്രമങ്ങളാണ് വൊസീഞ്ഞ നിര്വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്കീപ്പര് നടത്തി. 40-ാം വയസില് ലോകകപ്പില് അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില് പ്രഫഷണല് ഫുട്ബോള് രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്ച്ചുഗല് രണ്ടാംഡിവിഷന് ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില് കടുത്ത വിവേചനവും അടിച്ചമര്ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് അമേരിക്കയില്നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില് ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്ണമെന്റില് ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില് കളിക്കാരുടെ സുരക്ഷയില് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന് തീരുമാനിക്കുകയായിരുന്നു.
എന്നാല്, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്ജന്റീന- ഈജിപ്ത് പ്രീക്വാര്ട്ടര് മത്സരത്തില് റഫറിയുടെ തീരുമാനങ്ങള്ക്കെതിരേയുള്ള പ്രതിഷേധങ്ങള് ഇനിയും അടങ്ങിയില്ല. മത്സരത്തില് രണ്ടിനെതിരേ മൂന്ന് ഗോളുകള്ക്ക് ജയിച്ച് അര്ജന്റീന ക്വാര്ട്ടറില് കടന്നെങ്കിലും ‘വാര്' തീരുമാനം ചര്ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര് ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര് ചെയ്തത്. എന്നാല്, സീക്കോ ആദ്യം നേടിയ ഗോള് മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില് റദ്ദാക്കിയതും അര്ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്വച്ച് അര്ജന്റീനയുടെ ജൂലിയന് ആല്വരെസ് ഫൗള് ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന് ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര് മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്വമല്ലെന്ന് പല കോണുകളില്നിന്ന് ആക്ഷേപമുയര്ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്
ചുവപ്പുകാര്ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന് ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നടത്തിയ ഇടപെടല് വിവാദങ്ങളുയര്ത്തി. ഇക്കാര്യത്തില് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില് ചുവപ്പുകാര്ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന് പാര്ലമെന്റ് അംഗങ്ങള് രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്സ തുറന്നടിച്ചു. വിമാനത്താവളത്തില് കളിക്കാരെയും ഫോട്ടോഗ്രാഫര്മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല് ആഫ്രിക്കന് ഫുട്ബോളിലെ കഴിഞ്ഞവര്ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന് ഒമര് അബ്ദുള് കാദിര് അര്ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന് ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില് ചോദ്യം ചെയ്തത്. സെനഗല് ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്ഷകമായ ബ്രസീല് താരം നെയ്മര്, പോര്ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന് എംബപ്പെയും എര്ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്വിയില് മെസിയുടെ കണ്ണും നിറഞ്ഞു.
നോര്വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്ട്ടര് ഫൈനലിലെത്തിച്ചാണ് എര്ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്വെ സൂപ്പര് താരം ഹാലണ്ട് ഏവരുടെയും മനംകവര്ന്നു.
ക്ലൈമാക്സ് അടി
അര്ജന്റീന x സ്പെയിന് ഫൈനല് അവസാനിച്ചത് കയ്യാങ്കളിയില്. ഫൈനല് വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്ജന്റീനയുടെ നഹ്വേല് മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്ജന്റീനയുടെ ലിയാന്ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്സ്യയുടെ കഴുത്തില് കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില് അര്ജന്റൈന് ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. അറ്റ്ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിപ്പട ഈജിപ്ഷ്യൻ കരുത്തിനെ തറപറ്റിച്ചത്.
രണ്ടു ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. കളി കൈവിട്ടുപോയെന്ന് കരുതിയിടത്തുനിന്നും വെറും 12 മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ക്വാർട്ടർ ടിക്കറ്റെടുത്തത്. ക്രിസ്റ്റ്യൻ റൊമേറോ, ക്യാപ്റ്റൻ ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്.
79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു മെസി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്റീനയുടെ രണ്ടാം ഗോളും പിറന്നു.
ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസിയുടെ എട്ടാം ഗോളാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഈജിപ്ത് ലീഡെടുത്തിരുന്നു. പതിനഞ്ചാം മിനിറ്റിൽ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ടാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. 67-ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്തിന്റെ രണ്ടാം ഗോൾ നേടിയത്.
Sports
സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.
സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്റെ പകരക്കാരുടെ നിരയിലാണ്.
Sports
ക്ലീവ്ലാൻഡ്: ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഈജിപ്തിനെ തകർത്ത് ബ്രസീലിന് ആശ്വാസജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിലൂടെ ബ്രസീൽ ലീഡ് നേടിയിരുന്നു.
എന്നാൽ ബ്രസീലിന്റെ ആഹ്ളാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. നാല് മിനിറ്റിനകം മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. ബ്രസീൽ ഡിഫൻഡർ മാർക്കിന്യോസിന്റെ പാസ് പിടിച്ചെടുത്താണ് സീക്കോ ഗോളി അലിസൺ ബെക്കറെ കീഴ്പ്പെടുത്തിയത്.
ഹാഫ് ടൈമിന് തൊട്ടുമുൻപ് ബ്രസീൽ താരം ഇഗോർ തിയാഗോയ്ക്ക് ലീഡ് ഉയർത്താൻ നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് പാഴാക്കിക്കളഞ്ഞു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഇഗോർ തിയാഗോയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ ബ്രസീൽ കളത്തിലിറക്കി. ഈ മാറ്റം ഉടൻ തന്നെ ഫലം കണ്ടു. അമ്പത്തിരണ്ടാം മിനിറ്റിൽ റഫീന നൽകിയ മികച്ചൊരു ക്രോസിൽ നിന്ന് എൻഡ്രിക്ക് ബ്രസീലിന്റെ വിജയഗോൾ സ്വന്തമാക്കി. കണങ്കാലിലെ പരിക്കിനെ തടുർന്ന് നെയ്മർ മത്സരത്തിന് ഇറങ്ങയിരുന്നില്ല.
ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ജൂൺ പതിനാലിന് ന്യൂജെഴ്സിയിൽ മൊറക്കോയ്ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളി.
NRI
ബെർലിൻ: ഈജിപ്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹുർഘഡയിലെ ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ ജർമൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഉണ്ടർഅൽഗാഉ സ്വദേശിയായ 57 വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ഏപ്രിൽ ആദ്യവാരം തന്റെ കുടുംബത്തോടൊപ്പം ഹുർഘഡയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ, പാമ്പാട്ടി ഇദ്ദേഹത്തിന്റെ പാന്റിസിനുള്ളിലേക്ക് പാമ്പാട്ടി ഇറക്കിവിട്ടു. ഈ സമയത്താണ് പാമ്പ് കാലിൽ കടിച്ചത്.
രക്ഷാപ്രവർത്തനം പരാജയപ്പെട്ടു
പാമ്പ് കടിയേറ്റ ഉടനെ തന്നെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ വിഷം പടരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
അന്വേഷണം ഊർജിതം
സംഭവത്തിൽ ഈജിപ്ഷ്യൻ പോലീസിനോടൊപ്പം ജർമൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പാട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
വിനോദസഞ്ചാരികളെ ആകർഷിക്കാനായി അപകടകരമായ രീതിയിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കെതിരേ വലിയ വിമർശനമാണ് ഈ സംഭവത്തോടെ ഉയരുന്നത്.
കേരളത്തിൽ പാമ്പുവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: ഈജിപ്ത് വിദേശകാര്യ മന്ത്രിയെ സ്വീകരിക്കുന്നതിനിടെ വഴുതി വീണ് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്ലാമാബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.
ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ ഇഷാഖ് ദാർ വഴുതി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു.
വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസമില്ലാതെ തുടർന്നുവെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച. പ്രശ്നം പരിഹരിക്കാനായി പാക്കിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
International
ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.
കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.
ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.
വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.
ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.
തീരമേഖലയായ ഖാൻ യൂനിസിൽ ടെന്റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Sports
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
International
ടെൽ അവീവ്: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി വരുംദിവസങ്ങളിൽ തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ആയിരക്കണക്കിനു പലസ്തീനികൾക്ക് വിദേശത്തു ചികിത്സ നേടാൻ അവസരമൊരുക്കുന്ന നടപടിയാണിത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയിൽ റാഫ അതിർത്തി ഇരുവശത്തേക്കും തുറന്നുകൊടുക്കാനുള്ള നിർദേശം ഉൾപ്പെടുന്നുണ്ട്. സമാധാനപദ്ധതി പ്രകാരം ഒക്ടോബർ പത്തിന് വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ കൂട്ടാക്കിയില്ല.
വിദേശത്തു ചികിത്സ ആവശ്യമായ 16,500 രോഗികൾ ഗാസയിലുണ്ടെന്നാണു യുഎൻ കണക്ക്. നേരത്തേ കുറേ രോഗികൾ ഇസ്രയേൽ വഴി വിദേശരാജ്യങ്ങളിലേക്കു പോയിരുന്നു.
International
കയ്റോ: ഗാസയില് ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.